പ്രശസ്ത ഗസല്‍ ഗായകന്‍ ഉംബായി അന്തരിച്ചു

#

കൊച്ചി (01-08-18) : പ്രശസ്ത ഗസല്‍ ഗായകന്‍ ഉംബായി (68) അന്തരിച്ചു. ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.40 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അര്‍ബുദരോഗ ബാധിതനായിരുന്നു.

1952 ല്‍ മട്ടാഞ്ചേരിയിലാണ് ജനനം. അബു ഇബ്രാഹിം എന്നാണ് യഥാര്‍ത്ഥ പേര്. പഠനത്തില്‍ മോശമായ ഉംബായിയെ പിതാവ് ബോംബേയിലേക്ക് അയച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. അവിടെവെച്ച് ഉസ്താദ് മുനവ്വറലിഖാന്റെ ശിഷ്യത്വം സ്വീകരിച്ച ഉംബായി 7 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹത്തിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു.
>
1988 ല്‍ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയ ഉംബായി മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇരുപതോളം ആല്‍ബങ്ങള്‍ പുറത്തിറക്കി.