നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഹണി റോസും രചനയും

#

കൊച്ചി (03.08.2018) :  നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ നടിമാരായ ഹണി റോസും രചന നാരായണന്‍ കുട്ടിയും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. എ.എം.എം.എയുടെ എക്സിക്യൂട്ടീവ് അംഗങ്ങളാണ് രചനയും ഹണിയും. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിനൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് രണ്ടു നടിമാരും അപേക്ഷ നൽകിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിനെ അനുകൂലിക്കുകയും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്തു എന്ന ആരോപണം നേരിടുന്ന എ.എം.എം.എയുടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രണ്ടു നടിമാർ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. എ.എം.എം.എയുടെ സമീപനത്തിൽ പ്രതിഷേധിച്ച് ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിംഗല്‍, ഗീതു മോഹന്‍ദാസ്, എന്നിവർ  സംഘടനായില്‍ നിന്ന് രാജിവചിരുന്നു. എങ്ങനെയും ഈ പ്രശ്നത്തിൽ ഒരു ഒത്തുതീർപ്പുണ്ടാക്കി സംഘടനയെ ഒന്നിച്ചുകൊണ്ടു പോകാനാണ് എ.എം.എം.എ ഭാരവാഹികൾ ശമിക്കുന്നത്.