നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു

#

തിരുവനന്തപുരം (09-08-18) : സംസ്ഥാനത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു. അതിശക്തമായ മഴയിൽ അണക്കെട്ടുകൾ തുറന്നു വിടുകയും നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതുമൂലമാണ് ജലോത്സവം മാറ്റിവക്കാർ  തീരുമാനിച്ചതെന്ന് വിനോദസഞ്ചാരവകുപ്പ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.  സച്ചിന്‍ തെണ്ടുല്‍ക്കറാണ് വള്ളംകളിയിൽ ഈ വര്‍ഷം മുഖ്യാതിഥി.