മുതിർന്ന നാടകപ്രവർത്തകൻ എ.പി.ദാസ് അന്തരിച്ചു

#

കൊല്ലം (09.08.2018) മുതിർന്ന നാടക പ്രവർത്തകനും നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ കൊല്ലം ജില്ലയിലെ ആദ്യഅംഗവുമായ എ.പി.ദാസ് (91) അന്തരിച്ചു. ഇപ്റ്റയുടെ പ്രമുഖ പ്രവർത്തകരിൽ ഒരാളായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ നാടകം വരുത്തിയ വിപ്ളവകരമായ പ്രവർത്തനങ്ങളില്‍ കണ്ണിയായിരുന്നു അഞ്ചല്‍ സ്വദേശിയായ എപിദാസ്. കെ.പി.എ.സിയുടെ രൂപീകരണവേളയില്‍ പിന്നണിപാട്ടുകാരനായിരുന്ന ഇദ്ദേഹം വയലാര്‍,ദേവരാജന്‍, ഒ.എന്‍.വി,തോപ്പില്‍ ഭാസി, തിക്കുറിശിസുകുമാരന്‍ നായർ, കെ.പി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കര്‍ ഫൗണ്ടേഷന്‍ പുരസ്കാരം, ജെ.സി.ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.