ഇത് ചരിത്രത്തിലെ ഏറ്റവും വലിയ മഴ ; 13 മുതൽ മഴ വീണ്ടും ശക്തമാകും

#

തിരുവനന്തപുരം (10-08-18) : ഇപ്പോൾ കേരളത്തിൽ പെയ്യുന്നത് ചരിത്രത്തിലിതുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തമായ മഴ. മഴയുടെ തോത് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഇത്രയധികം മഴ മുമ്പൊരിക്കലും ലഭിച്ചിട്ടില്ല. ഇടയ്ക്ക് ശമനമുണ്ടായി എന്ന് കരുതിയ മഴ വീണ്ടും ശക്തിപ്പെടുന്നതാണ് കാണുന്നത്.

ഓഗസ്റ്റ് 13 മുതല്‍ വീണ്ടും അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായത്. ഇടയ്ക്ക് ന്യൂനമർദ്ദം തീരത്തേക്ക് നീങ്ങിയത് നേരിയ ആശ്വാസം നല്‍കിയെങ്കിലും 13ാം തീയതി മുതല്‍ മഴ അതിശക്തമായി പെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓഗസ്റ്റ് അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കും. ഒക്ടോബർ മധ്യത്തോടെ  ആരംഭിക്കുന്ന തുലാവർഷം പതിവിലും ശക്തമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍പ്രവചിക്കുന്നത്.