പ്രളയക്കെടുതി : കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഓഗസ്റ്റ് 12 ന് കേരളത്തിൽ

#

ന്യൂഡൽഹി (10-08-18) :  സംസ്ഥാനത്തെ പ്രളയദുരന്തം വിലയിരുത്തുന്നതിനും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച  എത്തും. രാവിലെ 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രളയബാധിത സ്ഥലങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും.

കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതായും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

അതെ സമയം സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കെടുതികൾ നേരിടുന്നതിന് കേരളത്തിന് അടിയന്തിര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. കേരളത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിരുന്നു.