ഗവർണ്ണർ സ്വാതന്ത്ര്യദിന വിരുന്ന് റദ്ദാക്കി ; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം

#

തിരുവനന്തപുരം (10-08-18) : സംസ്ഥാനം അസാധാരണമായ പ്രളയം നേരിടുകയും കെടുതികളിൽ നിരവധിപേർ മരിക്കുകയും ചെയ്തതോടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്താനിരുന്ന ഗവർണ്ണറുടെ സത്കാര പരിപാടി റദ്ദാക്കി. ഓഗസ്റ്റ് 15 നു വൈകിട്ട് 6.30 നു രാജ്ഭവനിൽ നടത്താനിരുന്ന പരിപാടിയാണ് ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നിർദേശപ്രകാരം പ്രകാരം റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തിൽ നിന്ന് ഒരുലക്ഷം രൂപ സംഭാവന നൽകുന്നതിനും ഗവർണർ തീരുമാനിച്ചു.

സർക്കാർ ജീവനക്കാരും പൊതുജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സർക്കാർ വകുപ്പുകളും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന നിർദ്ദേശങ്ങളോട് ജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.