മഴ : സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി

#

തിരുവനന്തപുരം (10.08.2018) : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ ദക്ഷിണ റയിൽവേ  നിര്‍ദേശം നൽകി. ഇത് കൂടാതെ എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 11,12, 14  ദിവസങ്ങളില്‍ ട്രെയിന്‍ ഗാതാഗതത്തിന് നീയന്ത്രണവും ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്തെ റയിൽവേ ഗതാഗതം താറുമാറാകും.

6 പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ 8 ട്രെയിനുകള്‍ 3 ദിവസം പൂര്‍ണമായും സര്‍വീസ് നിര്‍ത്തി. ഇതിനു പുറമെ, മറ്റ് ട്രെയിനുകള്‍ നാല് മണിക്കൂര്‍ വരെ വൈകിയോടും. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സര്‍വീസാണ് 11,12,14 തീയതികളിൽ നിര്‍ത്തിവെച്ചിരിക്കുന്നത്. നിയന്ത്രണം മൂലമുണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി എറണാകുളത്തുനിനിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്‌മൂ ര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ഗുരുവായൂര്‍വരെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും.