ഉമര്‍ഖാലിദിന് നേരെ വെടിയുണ്ട ; കഷ്ടിച്ച് രക്ഷപ്പെട്ടു

#

ന്യൂഡല്‍ഹി (13-08-18) : ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദിനു നേരേ വധശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വെച്ച് അജ്ഞാതനായ അക്രമി ഉമര്‍ഖാലിദിനു നേരേ നിറയൊഴിക്കുകയായിരുന്നു. ഉമര്‍ഖാലിദിന് വെടിയുണ്ടയേറ്റില്ല. വെടിവെച്ച ശേഷം തോക്ക് ഉപേക്ഷിച്ച് അക്രമി ഓടി രക്ഷപ്പെട്ടു.

സംഘപരിവാര്‍ അതിക്രമത്തിന് ഇരകളായവരുടെ സംഗമവേദിയിലായിരുന്നു വെടിവെയ്പ് ഉണ്ടായത്. യുണൈറ്റഡ് എഗന്‍സ്റ്റ് സ്റ്റേറ്റ് എന്ന പേരില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്നു ഉമര്‍ഖാലിദ്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.