പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴുന്നു

#

തിരുവനന്തപുരം (18-08-18) :  ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്സ് ആയി കറച്ചു. നിലവിൽ 1500 ക്യുമെക്സ് വെള്ളമായിരുന്നു ഒഴുക്കിവിട്ടത്. ഇടമലയാറിൽ നിന്നുള്ളത് 1400 ക്യുമെക്സിൽ നിന്നും 400 ഉം ആയി കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. ബാണാസുര സാഗറിലേത് 255 ൽ നിന്നും 55 ആയി കുറച്ചു. ആനത്തോടിലേത് 680 ൽ നിന്നും 281 ആയും കുറച്ചിട്ടുണ്ട്.

പെരിങ്ങൽക്കൂത്ത് അണക്കെട്ടിൽനിന്നു ഷട്ടറുകൾ വഴി പുറത്തേക്കു വിടുന്ന വെള്ളത്തിൽ കുറവു വരുത്തിയതോടെ ചാലക്കുടി പുഴയിലും  ജലനിരപ്പ് താഴുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ട് കവിഞ്ഞൊഴുകുകയായിരുന്നു. ചാലക്കുടി ടൗണിലെ വെള്ളം ഇറങ്ങിയിട്ടുണ്ട്. അതേസമയം  കനത്ത മഴ തുടരുന്നത് ആലുവ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.