വെള്ളക്കെട്ടുകളിൽ പാമ്പുകളുണ്ടാകാൻ സാധ്യത

#

(18-08-18) : വെള്ളക്കെട്ടുകളിൽ ധാരാളമായി പാമ്പുകൾ  അകപ്പെട്ടിട്ടുണ്ട്‌. മഴക്കെടുതികൾക്കിടയിൽ പതിയിരിക്കുന്ന ഈ  അപകടം ശ്രദ്ധിക്കാതെ പോകാൻ സാധ്യതയുണ്ട്. ഇന്നലെ( ഓഗസ്റ്റ്‌17 ) മാത്രം കോട്ടക്കൽ ഒരു സ്വകാര്യ ആശുപത്രിയിൽ അഞ്ച്‌ പേരെയാണ് അണലി ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുടെ കടിയേറ്റ്തിനെ തുടർന്ന്  ചികിൽസയ്ക്കെത്തിച്ചത്. അനാവശ്യമായി വെള്ളക്കെട്ടുകളിൽ കൂടിനടക്കുന്നത്‌ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്‌. പാമ്പ്‌ കടിയേറ്റാൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം. പാമ്പ്‌ ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക്‌ മുൻ ഗണന നൽകുക. കഴിയുമെങ്കിൽ ഏത്‌ ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ നൽകുവാൻ സഹായകമാകും.