ഇടുക്കിയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ : 4 മരണം

#

പൈനാവ് (18-08-18) : ഇടുക്കിയിൽ ചെറുതോണിക്ക് സമീപം മരിയാപുരം പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ 4 പേര് മരിച്ചു. ഉപ്പുതോട് - ചിറ്റടിക്കവല ഇടശ്ശേരിക്കുന്നേല്‍പ്പടി ജങ്ഷനില്‍ അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, മകന്റെ സുഹൃത്ത് ടിന്റ് മാത്യു എന്നിവരാണ് മരിച്ചത്. ഉരുള്‍പൊട്ടലിൽ മണ്ണിടിഞ്ഞു വീണ് കട്ടപ്പന വെള്ളയാംകുടി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ ഒരു ഭാഗം തകര്‍ന്നു.

കനത്ത മഴയിൽ ഒരു മല മുഴുവനായി മാത്യുവിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സമീപവാസികളായ ദിവാകര്‍ ചരളയില്‍, അപ്പച്ചന്‍ അരിമറ്റത്തില്‍ എന്നിവരുടെ വീടുകളും പൂര്‍ണ്ണമായി തകര്‍ന്നു.വഴി മോശമായതിനാല്‍ ഫയര്‍ഫോഴ്‌സിന് സംഭവസ്ഥലത്ത് എത്താനായിട്ടില്ല. ജെ സി ബി എത്തിച്ചെങ്കിലും തിരച്ചില്‍ നടത്താനും സാധിച്ചിട്ടില്ല.

കട്ടപ്പന വെള്ളയാംകുടി കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപം ചെറിയതോതിൽ മണ്ണിടിച്ചിൽ തുടങ്ങിയപ്പോൾ തന്നെ ഭൂരിഭാഗവും ബസുകളും സമീപത്തെ തുറസായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതൊടൊപ്പം ജിവനക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.