കോഫി അന്നൻ അന്തരിച്ചു

#

(18-08-18) : ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറലും നോബേല്‍ ജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നന്‍ 1997 മുതൽ 2006 വരെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി സേവനം അനുഷ്ടിച്ചു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ്. സാമൂഹിക രംഗത്തെ സേവനങ്ങൾ 2001 ൽ അദ്ദേഹത്തെ നൊബേൽസമ്മാനാർഹനാക്കി . .

1938 ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന്‍ 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്. സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.