പേരയിലയിട്ടൊരു ചായ ആയാലോ?

#

നല്ല ഇളം മണമുള്ള പേരയുടെ തളിരിലയിട്ട ചായ. കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര്‍മ്മ അല്ലേ? സംഗതി നമുക്കത്ര പരിചിതമല്ലെങ്കിലും നമ്മുടെ ഈ പേരയില ചായ വേറെ ലെവലാണ് കേട്ടോ. തിളപ്പിച്ച വെറും വെളളത്തിലും ഇലയിട്ടും കുടിക്കാം. കൂടാതെ പേരയില ഉണക്കി പൊടിച്ചു ചേര്‍ത്ത വെള്ളം കുടിച്ചാല്‍ കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യാം. പേരയിലയുടെ ഔഷധ ഗുണത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പേരയില. ചര്‍മ്മ സംരക്ഷണത്തിനും എന്തിനേറെ ഇടതൂര്‍ന്ന മുടിയുടെ വളര്‍ച്ചയ്ക്കും പേരയിലയുടെ ഉപയോഗം സഹായകമാകുന്നു. പേരയിലയിലടങ്ങിയ വൈറ്റമിന്‍ ബിയാണ് മുടികൊഴിച്ചില്‍ തടയുന്നത്. പലവിധത്തിലുള്ള ദന്ത രോഗങ്ങള്‍ക്കും പേരയില ശാശ്വത പരിഹാരമാണ്. പേരയിലയിട്ടു തിളപ്പിച്ചാറിയ വെളളത്തില്‍ ഉപ്പിട്ടു ചേര്‍ത്തതിനു ശേഷം വായില്‍ കൊണ്ടാല്‍ മതി. വായ്‌നാറ്റവും മോണരോഗങ്ങളുമെല്ലാം ശമിക്കും. ഇപ്പോൾ മനസിലായില്ലേ നമ്മുടെ തൊടിയിലെ താരമായ പേരയില വേറെ ലെവലാണെന്ന്.