വെറും വയറ്റില്‍ കുറച്ചു നാരങ്ങ വെള്ളമായാലോ ; ഗുണമൊന്നു വേറെ

#

നാരങ്ങ വെള്ളം ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാകുമോ? ഇല്ലെന്നു തന്നെ കരുതാം. കാരണം സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണി കീഴടിക്കിയിട്ടും നിറം മങ്ങാത്ത നമ്മുടെ സ്വന്തം പാനീയമാണ് നല്ല നാടന്‍ നാരങ്ങ വെള്ളം. എന്നാല്‍ അതൊന്നു വെറും വയറ്റിലായാലോ, ഒരുപാട് ഗുണങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ദഹനേന്ദ്രിയത്തെ ശുദ്ധമാക്കാനും ആവശ്യമായ ധാതുക്കളെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം ഉത്തമമാണ്. വെറും വയറ്റിലെ നാരങ്ങ വെളളത്തിന്‍രെ ഉപയോഗം കരളിനെ ശുദ്ധീകരിക്കുന്നതോടൊപ്പം ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കുന്നു. ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ഗ്യാസ് ട്രബിള്‍ ഇല്ലാതാക്കുകയും ചെയ്യാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. പുലര്‍ച്ചെ വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങ വെളളം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തളളുന്നതിന് സഹായിക്കുന്നു. നാരങ്ങാവെള്ളത്തിൽ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. നാരങ്ങയുടെ ഉപയോഗം ശരീരത്തിലെ പി.എച്ച് നില ക്രമീകരിക്കുന്നതോടൊപ്പം ശ്വാസനാളത്തിലുണ്ടാകുന്ന അണുബാധകളടക്കമുള്ളവ തടയുന്നു. നാരങ്ങയിലടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിന് സംരക്ഷണ കവചമാകുന്നു.