മണ​ലാ​ഴ​ത്തിൽ നിറ​യുന്ന ഭൂമി​യുടെ നില​വി​ളി​ക്കുന്ന രക്തം

#

(23-11-16 )ഹ​രി​കു​റി​ശ്ശേ​രി​യുടെ മണ​ലാഴം എന്ന ​നോ​വ​ലിൽ നിറ​യു​ന്നത് നില​വി​ളി​ക്കുന്ന ഭൂമി​യുടെ രക്ത​മാ​ണ്. തീക്ഷ്‌ണ​മായ ഹരി​താ​വ​ബോ​ധ​ത്തിന്റെ സർഗ്ഗാ​ത്മ​ക​മായ ഫലശ്രു​തി​യാണ് ഈ പുസ്ത​കം. ആഴ​ത്തി​ലുള്ള മണൽ ഖനനം മൂലം ദുര​ന്ത​മു​ന​മ്പായി മാറി​യ, ഭൂപ​ട​ത്തിൽ നിന്ന് തന്നെ അപ്ര​ത്യ​ക്ഷ​മായി കൊണ്ടി​രി​ക്കുന്ന  മണ്ണിട എന്ന ദേശ​ത്തിന്റെ ഗതി​വി​ല​യ​ങ്ങ​ളി​ലൂടെ പരി​സ്ഥിതി ധ്വംസ​ന​ത്തിന്റെ ഇര​യായി മാറി​ക്കൊ​ണ്ടി​രി​ക്കുന്ന ഭൂമി​യുടെ കരൾ വിലാ​പ​മാണ് അന​ന്യ​മായ ആഖ്യാ​ന​ചാ​രുതയോടെ ഈ കൃതി​യിൽ ചിത്രീകരിക്കുന്ന​ത്. വാക്കു​ക​ൾക്കു​പരി കാഴ്ച പ്രതി​ഷ്ഠി​ക്ക​പ്പെ​ടുന്ന ദൃശ്യകാ​ല​ത്തിൽ എഴുത്തു ദൃശ്യ​ങ്ങളി​ലേക്ക് പരി​വർത്ത​ന​പ്പെ​ടു​ത്തുന്ന മാന്ത്രി​ക​മായ രച​നാ​തന്ത്രം  ഈ പുസ്ത​കത്തെ  വായ​ന​ക്കാ​രുടെ ഹൃദ​യ​ത്തോട് അടു​പ്പി​ക്കു​ന്നു.

മാന​ഭം​ഗ​ത്തിന്റെ കണ്ണീ​രു​ണ​ങ്ങാത്ത നിര​ത്തി​ലേക്ക് നിറ​ഗർഭ​ത്തോ​ടെ​യാണ് കോമോസ് എത്തി​യ​ത്. ആദ്യം തലയും പിന്നീട് കൈക​ളു​മായി ബസ് പെ​റ്റി​ടു​ക​യാ​യി​രുന്നു അയാ​ളെ. നോവൽ തുട​ങ്ങു​ന്നത് ഈ വരി​ക​ളിലൂ​ടെ​യാ​ണ്. വിഖ്യാത ചിത്ര​കാ​ര​നായ സാൽവ​ദോർ ദാ​ലി​യുടെ ഗർഭാ​ശയ സ്മൃതി​കൾ എന്ന  ചിത്രത്തെ​യാണ് ഈ വരി​കൾ ഓർമ്മി​പ്പി​ക്കു​ന്ന​ത്.​അ​മ്മ​യുടെ ഗർഭാ​ശ​യ​ത്തി​ലേക്ക് മട​ങ്ങു​വാ​നുള്ള അബോ​ധ​മായ അഭി​വാ​ഞ്ച​യാണ് ഗർഭാ​ശയ സ്മൃതി​കൾ ദ്യോതി​പ്പി​ക്കു​ന്ന​ത്. അമ്മ​യി​ലേ​ക്ക്​-​പ്ര​കൃ​തി​യി​ലേക്ക് മട​ങ്ങുക എന്ന ഹരി​ത​രാ​ഷ്ട്രീയ  ദർശ​ന​മാണ് നോവ​ലിസ്​റ്റ് ഉയർത്തു​ന്ന​ത്.

ഭിന്ന ശേഷി​യുള്ള സച്ചി​ദാ​ന​ന്ദ​നാണ് നോവ​ലിലെ നായ​കൻ. മുറി​വേ​റ്റ പ്രകൃ​തി​യുടെ അട​യാ​ള​മായി നായ​കന്റെ ഭിന്ന​ശേ​ഷിയെ നമുക്ക് വായി​ച്ചെ​ടു​ക്കാം. മണ്ണി​ട​യുടെ  പരി​സ്ഥിതി സംര​ക്ഷി​ക്കാൻ സച്ചി​ദാ​ന​ന്ദൻ വീറു​റ്റ പോരാട്ടം നട​ത്തു​മ്പോൾ യാതൊരുവിധ അംഗ​വൈ​ക​ല്യവും ഇല്ലാ​ത്ത​വർ നിസ്സം​ഗ​ത​യുടെയും ഭീരു​ത്വ​ത്തി​ന്റെയും മൂടു​പ​ട​ങ്ങൾക്കു​ള്ളിൽ ഉറ​ങ്ങു​ക​യാ​ണെന്ന സത്യവും തിരി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

മണ്ണി​ട സ്വയം വി​റ്റു തിന്നുന്ന ഒരു നാടാ​ണ്. ഉത്സ​വ​ത്തെ​രു​വിലെ വേശ്യയെ പോലെ​യാ​ണ് മണ്ണിട. കാശു വാങാൻ വേണ്ടി വികാ​ര​ര​ഹി​ത​യായി അവൾ എല്ലാ​വർക്കും മുന്നിൽ മലർന്നു കിട​ന്നു. നാവിലെ രുചി​കളും അര​ക്കെ​ട്ടിലെ തരി​പ്പു​കളും ഖന​ന​ത്തിന്റെ  ഉപോൽപ്പ​ന്ന​ങ്ങ​ളാ​യി​രു​ന്നു. ഖനനം മൂലം ദുരി​ത​ക്ക​ടൽ വിഴു​ങ്ങുന്ന ദേശ​ത്തിന്റെ പ്രകൃ​തി​യു​ടെ, സംസ്‌കൃ​തി​യുടെ പരി​ഛേ​ദ​മാണ് ഈ വരി​ക​ളിൽ പ്രതി​ബിം​ബി​ക്കു​ന്ന​ത്. ജീവി​ത​ത്തിന്റെ സമ​സ്ത​മൂ​ല്യ​ങ്ങ​ളും പണ​ത്തിന് കീഴ്‌പ്പെ​ടുന്ന ആസു​ര​കാ​ല​ത്തിൽ സംസ്‌കാ​രവും പര​മ്പ​ര​കളും തളിർത്ത പിറന്ന മണ്ണിനെ ഇഞ്ചി​ഞ്ചായി വിൽക്കു​ന്ന​വ​രുടെ അട​ങ്ങാത്ത ലാഭ​ക്കൊ​തിയും പ്രകൃ​തി​യുടെ ഉണ​ങ്ങാ​ത്ത​മു​റി​വു​കളും മണ​ലാ​ഴ​ത്തിൽ പ്രതി​പാ​ദി​ക്ക​പെ​ടു​ന്നു.

നോവ​ലിന്റെ ഭൂമി​ക​യായ മണ്ണിട സമ്പ​ന്ന​മായ കാർഷിക പാര​മ്പ​ര്യ​ത്തിന്റെ എക്കൽ അടിഞ്ഞ നാടാ​ണ്. ഈ മണ്ണിനെ ഉർവ​ര​മാക്കി കല്ല​ട​യാറ് ഒഴു​കു​ന്നു. ജീവിതം ഒരു തുറന്ന കമ്പോ​ള​മായി മാറിയ പുതി​യ​കാ​ല​ത്തിൽ പണത്തി​നു​വേണ്ടി പെ​റ്റ​മ്മ​യെ​പോലും തീറെ​ഴുതി വിൽക്കു​ന്നു. സുന്ദ​രി​യുടെ മുല​കൾ ഛേദി​ക്കു​ന്ന​തു​പോലെ കുന്നു​കൾ ഇല്ലാ​താ​കു​ന്നു. മണ്ണിന്റെ വിശു​ദ്ധിയെ കവർന്നെ​ടു​ക്കുന്ന മണൽ ഹോസു​കൾ. ഭൂമി​യുടെ ഗർഭ​ഛിദ്രം  നടത്തി ചെളി​യെ​ടുത്ത് ചുട്ട് വിൽക്കു​ന്നവർ ഹരി​താ​ഭ​മായ നെൽവ​യ​ലു​കളെ മരു​ഭൂ​മി​ക​ളാക്കി മാ​റ്റി. അനാ​ദി​യായ കാല​പ്ര​വാഹം വയ​ലു​കളെ സമ്പന്നമാ​ക്കിയിരുന്നു എക്കലും മണലും  ആർത്തി​യു​ടെ ദംഷ്ട്രകൾ  കോരി​യെ​ടു​ത്ത​തോടെ ഇല്ലാ​താ​കുന്ന മണ്ണിട എന്ന ഗ്രാമ​ത്തി​ന്റെ കഥ​യി​ലൂടെ ഭൂമി എത്ത​പ്പെട്ട അപ​രി​ഹൃ​ത​മായ പാരിസ്ഥി​തിക പ്രതി​സ​ന്ധി​യുടെ ആഴം നോവ​ലിസ്​റ്റ് തന്മ​യ​ത്വ​ത്തോടെ ചിത്രീ​ക​രി​ക്കു​ന്നു.

മാഫി​യ​വൽക്ക​രി​ക്ക​പ്പെട്ട കേര​ള​ത്തിന്റെ പരി​ഛേ​ദ​മാണ് മണ്ണി​ട. മണൽ മാഫി​യ​യുടെ നൃശം​സ​ത​കൾ, അമി​ത​മായ മദ്യാ​സ​ക്തി, ലോട്ടറി പ്രേമം, കപട സദാ​ചാ​രം, ആൾദൈ​വ​ങ്ങ​ളുടെ ഭക്തി​വ്യ​വ​സാ​യം. വൃദ്ധ​സ​ദ​ന​ങ്ങ​ളുടെ പെരു​കൽ, ജീവി​ത​ത്തിന്റെ സമസ്ത മേഖ​ല​ക​ളി​ലു​മുള്ള മൂല്യ​ശോ​ഷ​ണം, ഉദ്യോ​ഗ​സ്ഥ​ദു​ഷ്പ്ര​ഭുത്വം, അഴിമതി, ജുഡീ​ഷ​റി​യുടെ അപ​ചയം തുടങ്ങി ദൈവ​ത്തിന്റെ സ്വന്തം നാട് അഭി​മു​ഖീ​ക​രി​ക്കുന്ന സമ​സ്യ​ക​ളെല്ലാം ഈ പുസ്ത​ക​ത്തിൽ നിർധാരണം ചെയ്യ​പ്പെ​ടു​ന്നു.

പ്രാദേ​ശി​ക​സം​സ്‌കൃ​തി​ക​ളെ​യെല്ലാം നിർവീ​ര്യ​മാ​ക്കി​യാണ് ആഗോ​ളീ​ക​രണം കടന്നു വരു​ന്ന​ത്. ഭാഷ ഒരു സംസ്‌കാരം കൂ​ടി​യാ​ണ്. മധ്യ​തി​രു​വിതാം കൂറിന്റെ ഗ്രാമീ​ണ​ഭാഷ നക്ഷ​ത്ര​ത്തി​ള​ക്ക​ത്തോടെ ഈ നോവ​ലിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. പ്രാദേ​ശിക സ്വത്വ​ങ്ങ​ളുടെ വീണ്ടെ​ടുപ്പ് സാധ്യ​മാ​വു​ന്നത് പ്രാദേ​ശിക ഭാഷ​യുടെ വിനി​മ​യ​ത്തി​ലൂ​ടെ​യാ​ണ്. അതു​കൊ​ണ്ടു​തന്നെ മണ്ണിട എന്ന നോവൽ ഭാഷാ​പ​ര​മായ ഒരു കലാപം കൂടി​യാ​ണ്.

ഭൂത​​കാ​ലവും വർത്ത​മാ​ന​കാ​ലവും തമ്മി​ലുള്ള ചർച്ച​യാണ് ചരി​ത്ര​മെന്ന ഇ.​എ​ച്ച.​കാ​റിന്റെ നിരീ​ക്ഷണം ഈ നോവൽ അന്വർത്ഥ​മാ​ക്കു​ന്നു​ണ്ട്. മണ്ണിടയുടെ പുരാ​വൃ​ത്ത​ത്തി​ലുള്ള നെൽക്കിണ്ട തുറ​മു​ഖം. വാൻഹോഫ്  എന്ന സഞ്ചാരിയെ​ക്കു​റി​ച്ചുള്ള പ്രതി​പാ​ദ​ന​ത്തി​ലൂടെ ഭൂത​കാലം ഖനനം ചെയ്‌തെ​ടുത്ത ഓർമ്മകൾ ഈ കൃതിക്ക് കൂടു​തൽ മിഴി​വേ​കു​ന്നു.

നില​യ്ക്കാത്ത പോരാ​ട്ട​ങ്ങ​ളുടെ ചരിത്രം  കൂടി​യാണ് മണ്ണിട എന്ന നോവൽ. സാധാ​രണ പരി​സ്ഥിതി പ്രവർത്തകരെപ്പോലെ വിജ​യി​ച്ചെന്ന് സ്വയം വിശ്വ​സി​ക്കു​കയും പരാ​ജ​യ​പ്പെ​ടു​ക​യു​മാണ് ഇതിലെ  നായ​കൻ. എന്നാൽ പരി​സ്ഥി​തി​യുടെ അതി​ജീ​വ​ന​ത്തിന് വേണ്ടി​യുള്ള ഒരോ സമ​രവും പര്യ​വ​സാ​നി​ക്കു​ന്നത് വിജ​യ​ത്തി​ലാ​ണ്. ജ​യ​ത്തിന്റെ നവ​ശാ​ദ്വല ഭൂമി​ക​ളി​ലേ​ക്കാണ് ഭൂമി​ക്കു​വേ​ണ്ടി​യുള്ള ഓരോ സമ​രവും മിഴി​തു​റ​ക്കു​ന്ന​ത്.

ഭിന്ന​ശേ​ഷി​യുള്ള ഒരു കഥാ​പാത്രം  മല​യാള നോവൽ ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ് നായ​ക​സ്ഥാ​നത്ത് അവ​രോ​ധി​ക്ക​പ്പെ​ടു​ന്ന​ത്.​ ഏ​ണസ്​റ്റ് ഹെമിം​ഗ്‌വെയുടെ കിഴ​വനും കടലും എന്ന നോവ​ലിലെ നായ​ക​നായ സാന്തി​യാഗോ എന്ന മുക്കു​വന്റെ സഹ​ന​പോ​രാ​ട്ട​ങ്ങ​ളെ​യാണ് മണ്ണി​ട​യിലെ നായ​ക​നായ സച്ചി​ദാ​ന​ന്ദൻ ഓർമ്മി​പ്പി​ക്കു​ന്ന​ത്.

1854 ജനു​വ​രി​യിൽ തങ്ങ​ളു​ടെ​ഭൂമി അധി​നി​വേ​ശ​പ്പെ​ടു​ത്തു​വാൻ വന്ന​വ​രോട് റെഡ്​ഇ​ന്ത്യൻസിന്റെ ഗോത്റ​ത്ത​ല​വ​നായ ചീഫ്‌സി​യാ​​റ്റിൻ പറഞ്ഞ വാക്കു​കൾ ചരിത്റം ഹൃദ​യ​ത്തി​ലിട്ട മഹ​ത്തായ ഹരി​ത​ഭാ​ഷ​ണങ്ങളി​ലൊ​ന്നാ​ണ്. ഈ ആകാ​ശവും ഭൂമിയും വായുവും ഞങ്ങൾക്ക് സ്വന്ത​മി​ല്ലാ​ത്തി​ട​ത്തോളം നിങ്ങൾക്ക് എങ്ങനെ വാങ്ങു​വാൻ കഴിയും? ഞങ്ങ​ളുടെ പ്രാണ​നൊ​ഴു​കുന്ന ഭൂമിയും വായു​വിന്റെ ഉർവ്വ​ര​ത​യിലെ ജല​ത്തി​ള​ക്കവും ഞങ്ങൾക്ക് വിൽക്കു​വാനോ നിങ്ങൾക്ക് വാങ്ങു​വാനോ കഴി​യി​ല്ല. ജ്വലി​ക്കുന്ന ഈ പെരും തേന​രു​വി​കളും ഓള മർമ്മ​ര​ങ്ങൾ ഉതിർക്കുന്ന പുഴ​യുടെ ഹൃദ​യ​ത്ത​ണുപ്പും നദി​കളും ഞങ്ങൾക്ക് കേവലം ജല​മ​ല്ല. അത് ഞങ്ങ​ളുടെ പൂർവ്വീ​ക​രുടെ രക്ത​മാ​ണ്. മണ്ണി​ട​ എന്ന നോവൽ വിളം​ബരം ചെയ്യു​ന്നതും ഈ ഹരി​ത​ദർശ​ന​മാ​ണ്.

ഈ ഭൂമിയെ അതിന്റെ സകല ജൈവി​ക​ത​ക​ളോടും കൂടി വരും തല​മു​റയ്ക്ക് കൈമാ​റു​വാൻ, ഹരി​ത​കാ​ലത്തെ വീണ്ടെ​ടു​ക്കു​വാ​നുള്ള പാരി​സ്ഥി​തിക പോരാ​ട്ട​ത്തിന്റെ ഇന്ധ​ന​മായി മണ്ണി​ട​ എന്ന നോവലിനെ ചരി​ത്രം  അട​യാ​ള​പ്പെ​ടു​ത്തും.

മണലാഴം (നോവൽ)
ഹരി കുറിശ്ശേരി
എൻ.ബി.എസ് 2016
വില : 160