സദാചാരരോഗികൾക്കെതിരേ പ്രതിഭാഹരിയുടെ എഫ് ബി പോസ്റ്റ്

#

ഓർക്കുക വല്ലപ്പോഴും എന്ന ശീർഷകത്തിൽ പ്രതിഭാ ഹരി എം.എൽ.എ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സി.പി.എം നേതൃത്വത്തിന് പുതിയ തലവേദനയാകുന്നു. അല്പം വൈകിയാലും ദൈവം സത്യം കാണും എന്ന ടോൾസ്റ്റോയ് കഥയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള കുറിപ്പിൽ സദാചാരവാദികളായ പുരുഷന്മാർക്കെതിരേ പ്രതിഭ ആഞ്ഞടിക്കുകയാണ്. സ്ത്രീകളെ സ്വഭാവ ഹത്യ നടത്താനും ആക്ഷേപിക്കുന്നതിനും കാണികളും വേട്ടക്കാരും ഒരു പോലെ ആണെന്നും പൊതു രംഗത്തെ സ്ത്രീകളെ പൊതുവഴിയിലെ ചെണ്ടകളെ പോലെയാണ് ഇത്തരക്കാർ കാണുന്നെതെന്നും പോസ്റ്റിൽ പറയുന്നു. എല്ലാ സ്ത്രീകളും തന്റെ വേളിക്കു വേണ്ടി ഉള്ളവരാണെന്നു കരുതുന്ന ന്യൂ ജനറേഷൻ സൂരി നമ്പൂതിരിമാർ നമുക്ക് ചുറ്റുമുണ്ടെന്ന് ആത്മരോഷത്തോടെ പ്രതിഭ പറയുന്നത് സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരെ ഉദ്ദേശിച്ചാണെന്നു വേണം കരുതാൻ. വസ്ത്രധാരണത്തിന്റെയും വ്യക്തിജീവിതത്തിലെ ശീലങ്ങളുടെയും പേരിൽ ഒരു സ്ത്രീ എം.എൽ.എ യ്ക്ക് പാർട്ടി നടപടി നേരിടേണ്ടി വന്നു എന്ന പത്രവാർത്തകളുടെ പശ്ചാത്തലത്തിൽ പ്രതിഭാ ഹരിയുടെ ഫെയ്‌സ് ബുക് പോസ്റ്റിന് പ്രത്യേക പ്രാധാന്യമുണ്ട്.

കരഞ്ഞുകൊണ്ട് ജീവിക്കുന്ന കാമക്കഴുതകൾ എന്നാണ് സദാചാരരോഗികളെ പ്രതിഭ വിശേഷിപ്പിക്കുന്നത്. വഴങ്ങാത്തവരെ പറ്റി സൂരി നമ്പൂതിരിമാർ പല മനോരാജ്യങ്ങളും കാണുമെന്നും ഇത്തരക്കാരുടെ കാമരോദനം ചിലർക്ക് കവിതയാണെന്നും എഫ് ബി പോസ്റ്റിൽ എഴുതുന്നു. ഇത്തരക്കാരുടെ നീളത്തിനു മാത്രമേ കുറവ് സംഭവിച്ചിട്ടുള്ളുവെന്ന് ഈ പോസ്റ്റ് പറയുന്നു. തന്റെ പാർട്ടിക്കാരുടെ ഇടയിലെ മോഹഭംഗത്തെ ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് പ്രതിഭാ ഹരി. സ്ത്രീയുടെ കണ്ണുനീരിനു ഉപ്പിന്റെ മാത്രമല്ല രക്തത്തിന്റെ രുചിയും മണവും ഉണ്ടെന്ന് പറയുന്ന പോസ്റ്റിൽ , കഴുകി ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ വസ്ത്രത്തെ പോലും വെറുതെ വിടാത്ത ഇത്തരം ന്യൂ ജനറേഷൻ സൂരി നമ്പൂതിരിമാർ വസ്ത്രം ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ എന്ന ചോദ്യവും ഉന്നയിക്കുന്നു. കവിത, നീളക്കുറവ് എന്നീ പ്രയോഗങ്ങൾ പലവിധ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നുണ്ട്.

"ഓർക്കുക വല്ലപ്പോഴും ".... ടോൾസ്റ്റോയിയുടെ ഒരു കഥയുടെ ശീർഷകം ഓർക്കുന്നു.. "God sees the truth; but wait.." സ്ത്രീകളെ വേട...

Posted by Adv. U Prathibha Hari.MLA Kayamkulam on Tuesday, 22 November 2016