ബി.എസ്.പിയുടെ അക്കൗണ്ടുകളിലെത്തിയത് 104 കോടി

#

ന്യൂഡല്‍ഹി(27.12.2016): നോട്ട് നിരോധനത്തിന് പിന്നാലെ ബി.എസ്.പിയുടെ അക്കൗണ്ടിൽ 104 കോടിയുടെ നിക്ഷേപമെത്തിയതായി എൻഫോഴ്‌സ്‌മെന്റ്. ബി.എസ്.പിയുടെ അക്കൗണ്ടില്‍ 104 കോടിരൂപയും മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടിരൂപയും നിക്ഷേപിക്കപ്പെട്ടതായാണ് വിവരം. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ കരോള്‍ ബാഗ് ശാഖയിലുള്ള അക്കൗണ്ടുകളിലാണ് വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിൽ 102 കോടി പഴയ 1000ത്തിന്റെ നോട്ടുകളും 3 കോടി രൂപ പഴയ 500 ന്റെ നോട്ടുകളുമാണുള്ളത്. 18.98 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ കുമാറിന്റെ അക്കൗണ്ടിലും കണ്ടെത്തി. 15 മുതല്‍ 17 കോടി രൂപ വീതം പല ദിവസങ്ങളിലായി നിക്ഷേപിക്കുകയായിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ പറയുന്നത്. രണ്ട് അക്കൗണ്ടുകളുടെയും പൂർണ്ണവിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കൈമാറാൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇൻകം ടാക്സ് അന്വേഷണവും നടന്നേക്കും.