രാജ്യത്ത് നടന്നത് ഏറ്റവും വലിയ ശുദ്ധികരണ പ്രക്രിയ: പ്രധാനമന്ത്രി

#

ന്യൂഡൽഹി (31-12-16 ): നോട്ട് പിൻവലിക്കൽ രാജ്യത്ത് നടന്ന ഏറ്റവും വലിയ ശുദ്ധികരണ പ്രക്രിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് പിൻവലിക്കൽ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി അതിന് കാരണം അഴിമതിക്കാരാണ്. നവവത്സരദിനത്തിന്റെ തലേ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കള്ളപ്പണ വേട്ടയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായി. കഴിഞ്ഞ 50 ദിവസം ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ തൻ മനസ്സിലാക്കുന്നു എന്ന് പറഞ്ഞ മോഡി ജനങ്ങൾ സർക്കാരിനൊപ്പം നിന്നുവെന്നും അഭിപ്രായപ്പെട്ടു.

ഭവനവായ്പ പദ്ധതിയിൽ 9 ലക്ഷം വരെയുള്ള തുകയ്ക്ക് 4 %ഇളവ് അനുവദിച്ചു പുതിയ രണ്ട് ഭവന പദ്ധതികൾ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 33 % കൂടുതൽ വീടുകൾ നിർമിച്ച് നൽകും.
മൂന്ന് ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾ രൂപായ് കാർഡാക്കി മാറ്റും
ഗർഭിണികൾക്ക് ചികിത്സ സഹായം 6000 രൂപയാകും.