തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

#

കണ്ണൂര്‍ (06-01-17) : സംസ്ഥാനത്തെ വിവിധ തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. വിനോദ നികുതി അടയ്ക്കുന്നതില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റെ് ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലെ തിയറ്റര്‍ കോംപ്ലക്‌സുകളിലടക്കം ഇന്നു റെയ്ഡ് നടന്നിരുന്നു. വിജിലന്‍സിന്റെയും പി.ഡബ്ലു.ഡിയുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്.സെസ് ഇനത്തില്‍ മൂന്ന് രൂപയും വിനോദ നികുതിയായി മുപ്പതിരണ്ട് ശതമാനവും തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിന് അടയ്ക്കണമെന്നാണ് നിയമം. ഈ തുക ഉടമകള്‍ കൃത്യമായി അടയ്ക്കുന്നില്ലെന്നും ചില തിയറ്ററുകളില്‍ ടിക്കറ്റ് വില കൂട്ടു വാങ്ങുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.