ജയരാജനെതിരെ വിജിലന്‍സ്

#

തിരുവനന്തപുരം (06-01-17) : ബന്ധുനിയമന വിവാദത്തില്‍ ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം. വിശദമായി അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ എടുക്കും. കേന്ദ്രക്കമ്മിറ്റി അംഗം പി.കെ. ശ്രീമതി എം.പിയുടെ മകനും ജയരാജന്റെ ബന്ധുവും ആയ സുധീര്‍ നമ്പ്യാര്‍ പ്രതിയാകും. സി.പി.എം കേന്ദ്രക്കമ്മിറ്റി തിരുവനന്തപുരത്ത് നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തലവേദനയാകും. കേന്ദ്രക്കമ്മിറ്റിയില്‍ ബന്ധുനിയമന വിവാദവും ജയരാജന്‍ വിവാദവും അജണ്ടയില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിജിലന്‍സിന്റെ എഫ്.ഐ.ആര്‍.