News

13 Feb 2020 04:00 AM IST

Reporter-Leftclicknews

91-ാം വയസ്സില്‍ 15 കൃതികളുടെ പ്രകാശനം

91 വയസ്സ് തികയുന്ന ഭാഷാ പണ്ഡിതനും അധ്യാപകനുമായ ആദിനാട് ഗോപി രചിച്ച 15 പുസ്തകങ്ങള്‍ ഫെബ്രുവരി 13 ന് കൊല്ലത്ത് പ്രകാശനം ചെയ്യപ്പെടും.

91 വയസ്സ് തികയുന്ന ഭാഷാ പണ്ഡിതനും അധ്യാപകനുമായ ആദിനാട് ഗോപി രചിച്ച 15 പുസ്തകങ്ങള്‍ ഫെബ്രുവരി 13 ന് കൊല്ലത്ത് പ്രകാശനം ചെയ്യപ്പെടും. ദീര്‍ഘകാലം കൊല്ലം എസ്.എന്‍ കോളേജില്‍ മലയാളം അധ്യാപകനായിരുന്ന ആദിനാട് ഗോപിക്ക് ചടങ്ങിൽ കൊല്ലം പൗരാവലി ആദരം രേഖപ്പെടുത്തും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചിന്ത പബ്ലിഷേഴ്‌സ്, പ്രഭാത് ബുക്ക് ഹൗസ്, സൈന്ധവ ബുക്‌സ്, ഏസ്തറ്റിക്‌സ് എന്നീ 5 പ്രസാധകരാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.


ഫെബ്രുവരി 13 വൈകിട്ട് 4.30 ന് സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.നൗഷാദ് പ്രശസ്തിപത്രം സമര്‍പ്പിക്കും. കൊല്ലം മേയര്‍ ഹണി ബഞ്ചമിന്‍ പൗരാവലിയുടെ ആദരം സമര്‍പ്പിക്കും.


Reporter-Leftclicknews