Global News

17 Jun 2020 18:30 PM IST

അതിർത്തി സംഘർഷം ; 4 ഇന്ത്യൻ സൈനികരുടെ നില ഗുരുതരം

ഇന്ത്യൻ സേനയും ചൈനീസ് സേനയും തമ്മിലുള്ള സംഘർഷത്തിൽ ഒരു കേണലും രണ്ടു സൈനികരും കൊല്ലപ്പെട്ടതിന് പിന്നാലെ 17 സൈനികർ കൂടി മരിച്ചു. 4 സൈനികർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ഇന്ത്യ ചൈന അതിർത്തിയിൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സേനയും ചൈനീസ് സേനയും തമ്മിലുള്ള സംഘർഷത്തിൽ ഒരു കേണലും രണ്ടു സൈനികരും കൊല്ലപ്പെട്ടതിന് പിന്നാലെ 17 സൈനികർ കൂടി മരിച്ചു. 4 സൈനികർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ചൈനീസ് പക്ഷത്ത് 43 പേർക്ക് ഗുരുതരമായ പരിക്കുണ്ടെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

 

അതിർത്തിയിലെ സ്ഥിതിയിൽ ഏകപക്ഷീയമായ മാറ്റം വരുത്താൻ ചൈനീസ് സൈന്യം നടത്തിയ ശ്രമങ്ങളാണ് സംഘർഷത്തിന് വഴിവച്ചതെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ ആരോപിച്ചു. ഇന്ത്യൻ സൈന്യം അതിർത്തിയിലെ നിയന്ത്രണരേഖ കടന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ചൈനീസ് അധികൃതർ പറഞ്ഞു. ഇന്ത്യൻ സൈന്യം രണ്ടു തവണ അതിർത്തി കടന്ന് ചൈനീസ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.