Campus

19 Jun 2019 21:30 PM IST

Reporter-Leftclicknews

അധ്യാപികയ്ക്ക് നേരേ ജാതി അധിക്ഷേപം ; രവീന്ദ്രഭാരതിയില്‍ 5 അധ്യാപകര്‍ രാജിവച്ചു

കൊല്‍ക്കത്തയിലെ രവീന്ദ്രഭാരതി സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് 5 അധ്യാപകര്‍ രാജിവച്ചു.

കൊല്‍ക്കത്തയിലെ രവീന്ദ്രഭാരതി സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് 5 അധ്യാപകര്‍ രാജിവച്ചു. ജ്യോഗ്രഫി അസി.പ്രൊഫസറായ സ്ത്രീയെയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞത്. തങ്ങള്‍ക്ക് മാര്‍ക്ക് കുറച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്ഷേപം. മേയ് 20നായിരുന്നു സംഭവം. സംഭവത്തിനുശേഷം താമസസ്ഥലം ഒഴിഞ്ഞുപോയ അസി.പ്രൊഫസര്‍ തികച്ചും ഭയന്ന അവസ്ഥയിലായിലാണ്. രവീന്ദ്രഭാരതി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന ആരോപണം നിഷേധിച്ചിട്ടുണ്ട്.


അധ്യാപികയ്ക്ക് നേരേയുണ്ടായ അധിക്ഷേപത്തിലും അക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് സര്‍വ്വകലാശാലയിലെ സംസ്‌കൃതവിഭാഗം മേധാവി അമല്‍ കുമാര്‍ മൊണ്ഡല്‍, പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിയും ബംഗ്ലാദേശ് സ്റ്റഡി സെന്ററിന്റെയും സ്‌കൂള്‍ ഓഫ് ലാംഗ്വേജസിന്റെയും ഡയറക്ടറായ ബങ്കിം മൊണ്ഡല്‍ , ഇക്കണോമിക്‌സ് വകുപ്പ് മേധാവി ബിന്ദി ഷാ, എജ്യൂക്കേഷന്‍ വകുപ് മേധാവി ഭാരതി ബാനര്‍ജി, അബേദ്കര്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ആശിഷ് കുമാര്‍ ദാസ് എന്നീ പ്രൊഫസര്‍മാരാണ് രാജിവെച്ചത്. പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ക്യാമ്പസ് സന്ദര്‍ശിച്ചു. അന്വേഷണം നടക്കുകയാണെന്നും പ്രശ്‌നത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്ക് കടുത്ത ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.


Reporter-Leftclicknews