Global News

02 Jul 2020 02:30 AM IST

Reporter-Leftclicknews

ഇന്ത്യക്കെതിരേ നേപ്പാളിനു പിന്തുണയുമായി പാകിസ്ഥാൻ

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിൻ്റെ ഭൂപടം പ്രസിദ്ധീകരിക്കുകയും ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത നേപ്പാൾ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റു പാർട്ടി നേതാവുമായ കെ.പി ശർമ ഓലിയ്ക്ക് ശക്തമായ പിന്തുണയുമായി പാകിസ്ഥാൻ.

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിൻ്റെ ഭൂപടം പ്രസിദ്ധീകരിക്കുകയും ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത നേപ്പാൾ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റു പാർട്ടി നേതാവുമായ കെ.പി ശർമ ഓലിയ്ക്ക് ശക്തമായ പിന്തുണയുമായി പാകിസ്ഥാൻ. ഇമ്രാൻ ഖാന് ഓലിയുമായി ഫോണിൽ സംസാരിക്കാൻ സമയം നിശ്ചയിക്കാൻ നേപ്പാൾ വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജൂലൈ 2 ഉച്ചയ്ക്ക് പാകിസ്ഥാൻ സമയം 12 ( ഇന്ത്യൻ സമയം 12.30 ) ആണ് ഇമ്രാൻ നിർദ്ദേശിച്ചിട്ടുള്ള സമയം.

 

നേപ്പാൾ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ കടുത്ത ഒറ്റപ്പെടൽ നേരിടുകയാണ് ഓലി. പാർട്ടിയിലെ എതിരാളികളും ഇന്ത്യയും ചേർന്ന് തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കുകയാണെന്നാണ് ഓലി കുറ്റപ്പെടുത്തുന്നത്. പാർട്ടി നേതൃത്വമോ പ്രധാനമന്ത്രി സ്ഥാനമോ ഏതെങ്കിലുമൊന്ന് ഓലി ഒഴിയണമെന്ന് പാർട്ടിയിലെ എതിർവിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനയുടെ പിന്തുണയോടെ അധികാരം നിലനിർത്തുന്ന ഓലി പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതിനു പിന്നിൽ ചൈനയുടെ താല്പര്യമുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

 

ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനില്ക്കുമ്പോൾ തന്നെ പാകിസ്ഥാനും നേപ്പാളും ഇന്ത്യയ്ക്കെതിരേ തിരിയുന്നതിനു പിന്നിൽ ചൈനയുടെ കരങ്ങൾ ഇന്ത്യ സംശയിക്കുന്നു. കറാച്ചിയിലെ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരേ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരന്നു. വൻതോതിൽ ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്ന രാജ്യങ്ങളാണ് പാകിസ്ഥാനും നേപ്പാളും.


Reporter-Leftclicknews