Kerala News

10 Dec 2018 12:25 PM IST

സർക്കാർ സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു : തിരുവഞ്ചൂർ

വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

Thiruvananthapuram

വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

 

ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യംവിൽക്കാനുള്ള തീരുമാനം. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ധൃതിപിടിച്ചുള്ള തീരുമാനത്തിൽ എത്രകോടിയുടെ അഴിമതിയാണ് നടന്നത്. ഇതില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.