Kerala News

18 Oct 2018 01:40 AM IST

പാലു കൊടുത്തത് പാമ്പിന് ; രാഹുല്‍ ഈശ്വറിനെതിരേ അലറിവിളിച്ച് അര്‍ണാബ്

സുപ്രീം കോടതിവിധി അനുസരിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സത്രീകളെ തടയുമെന്ന് പ്രഖ്യാപിക്കുകയും പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരേ അലറി വിളിച്ച് റിപ്പബ്ലിക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമി.

സുപ്രീം കോടതിവിധി അനുസരിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സത്രീകളെ തടയുമെന്ന് പ്രഖ്യാപിക്കുകയും പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരേ അലറി വിളിച്ച് റിപ്പബ്ലിക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമി. ഇന്ന് നിലയ്ക്കലില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയുണ്ടായി. അക്കൂട്ടത്തില്‍ റിപ്പബ്ലിക് ടിവിയുടെ പൂജ പ്രസന്നയും ഉള്‍പ്പെടുന്നു. പ്രതിഷേധക്കാര്‍ റിപ്പബ്ലിക് ടിവിയുടെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ശബരിമലയിലെ അക്രമത്തിന് കാരണം രാഹുൽ ഈശ്വറാണെന്ന് അർണാബ് കുറ്റപ്പെടുത്തി.

 

തന്റെ സഹപ്രവര്‍ത്തക ശാരീരികമായി ആക്രമിക്കപ്പെട്ടതറിഞ്ഞ അര്‍ണാബ് ഗോസ്വാമി സമനില തെറ്റിയതുപോലെ അലറി വിളിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍, കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ നിങ്ങളോട് പറയുകയായിരുന്നു. നിങ്ങള്‍ അക്രമം ഇളക്കി വിടുകയാണെന്ന്. എനിക്കറിയേണ്ടത് എന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ചവര്‍ക്കെതിരേ പോലീസില്‍ കേസ് കൊടുക്കാന്‍ തയ്യാറുണ്ടോ എന്നിങ്ങനെ അലറി വിളിച്ചു കൊണ്ടുള്ള അര്‍ണാബ് ഗോസ്വാമിയുടെ ആക്ഷേപങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ രാഹുല്‍ ഈശ്വര്‍ പതറി. മാപ്പ് ചോദിച്ച രാഹുല്‍ ഈശ്വറിനോട്, മാപ്പ് പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലെന്നാണ് അര്‍ണാബ് മറുപടി പറഞ്ഞത്.