Kerala News

19 Nov 2018 15:20 PM IST

Reporter-Leftclicknews

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി

മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോര്‍ച്ച പ്രതിഷേധം. കോഴിക്കോട്ടു വച്ച് യുവമോർച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിച്ചു. മാവൂര്‍ റോഡിലും സിഎച്ച് ഓവര്‍ ബ്രിഡ്ജിനു സമീപവുമാണ് കരിങ്കൊടി കാണിച്ചത്.

 

സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സാലു ഇരഞ്ഞിയില്‍, രഞ്ജിത്ത്, സിഗിന്‍, അമര്‍നാഥ്, വിനീഷ് നെല്ലിക്കോട്, അനീഷ്, ശരത്, അനുപ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.


പത്രപ്രവര്‍ത്തക യൂണിയന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കോഴിക്കോട് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 


Reporter-Leftclicknews