Today Headlines

17 Sep 2018 19:40 PM IST

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു.

Kochi

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു  അന്ത്യം. കുറച്ചുകാലമായി മസ്തിഷ്‌കാഘതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.


സഹനടനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ക്യാപ്റ്റന്‍ രാജു അഞ്ഞൂറോളം മലയാളസിനിമകളിലും പത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.