Kerala News

08 Nov 2018 17:30 PM IST

വിവാദ പ്രസംഗം: പി.എസ്.ശ്രീധരൻപിള്ളക്കെതിരെ കേസ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നടത്തിയ വിവാദ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരംകേസ്.

Kozhikode

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നടത്തിയ വിവാദ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരംകേസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു.

 

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. യുവതികൾ സന്നിധാനത്തിന് തൊട്ടടുത്ത് എത്തിയപ്പോഴായിരുന്നു തന്ത്രി വിളിച്ചതെന്നും നട അടച്ചാൽ കോടതി അലക്ഷ്യം ആവില്ലെന്ന് തൻ ഉറപ്പു നൽകിയെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

 

ശബരിമല യുവതീ പ്രവേശനത്തിനെത്തിയരായ പ്രതിഷേധം ബിജെപി മുന്നോട്ടു വച്ച അജണ്ട ആണെന്നും ഇതിലേക്ക് ഓരോരുത്തരായി വന്നു വീഴുകയാണെന്നും ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.