Kerala News

23 Sep 2018 19:00 PM IST

മുഖ്യമന്ത്രി തിരിച്ചെത്തി

യു.എസ്സിൽ മിനസോട്ടയിലെ മയോക്ലിനിക്കിൽ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരിച്ചെത്തി

Thiruvananthapuram

യു.എസ്സിൽ മിനസോട്ടയിലെ മയോക്ലിനിക്കിൽ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരിച്ചെത്തി. ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിൽ ഇന്ന് വെളുപ്പിന് 3. 30 നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. സെപ്റ്റംബർ 2 നാണ് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.

 

ഓഗസ്റ്റ് 19 ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാനത്തെ ബാധിച്ച പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.