Kerala News

പി.കെ.ശശിക്കെതിരായ പരാതിയിൽ 3 ദിവസത്തിനകം മറുപടി : എ.കെ.ബാലൻ

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ഫ്രാങ്കോക്കെതിരായ പഴുതുകളടച്ചുള്ള കുറ്റപത്രം നൽകുമെന്നും അദ്ദേഹം തിരുവനന്തപുത്ത് പറഞ്ഞു.

Thiruvananthapuram

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി എംഎല്‍എക്കെതിരായ പരാതിയിൽ മൂന്നു ദിവസത്തിനകം മറുപടി പറയാമെന്ന് അന്വേഷണ ചുമതലയുള്ള മന്ത്രി എ.കെ.ബാലൻ. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ഫ്രാങ്കോക്കെതിരായ പഴുതുകളടച്ചുള്ള കുറ്റപത്രം നൽകുമെന്നും അദ്ദേഹം തിരുവനന്തപുത്ത് പറഞ്ഞു. ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് നടക്കുന്നത്.

 

ദിലിപിന്റെ കേസിൽ ഇതാണ് സംഭവിച്ചത്. ജനങ്ങളെ ബോധ്യപ്പെടുത്താനായി മാത്രം അന്വേഷണം വഴിമാറ്റാൻ കഴിയില്ല. ശാസ്ത്രീയമായ, കൃത്യമായ തെളിവ് ശേഖരിച്ച് പ്രതിയെ പിടിക്കാൻ സമയമെടുക്കും.

 

ഐഎഫ്എഫ്കെ നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി എത്തി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. ഡെലിഗേറ്റ് ഫണ്ട് ഉയർത്തേണ്ടി വരും. മൂന്ന് കോടിക്ക് ചലച്ചിത്രമേള നടത്താമെന്ന് ചലച്ചിത്ര അക്കാദമി പുതിയ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.