Today Headlines

07 Feb 2019 01:50 AM IST

Reporter-Leftclicknews

ശബരിമല : വാദം പൂര്‍ത്തിയായി ; വിധി പിന്നീട്

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായി. വിധി പിന്നീട്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരേ സമർപ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു മുന്നില്‍ വാദം പൂര്‍ത്തിയായി. വിധി പിന്നീട് പറയും.എന്‍.എസ്.എസ് ഉള്‍പ്പെടെ നിരവധി സംഘടനകളും വ്യക്തികളും നല്‍കിയ 56 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുമ്പിലുള്ളത്. രാജ്യത്തെ പ്രമുഖരായ അഭിഭാഷകര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കുവേണ്ടി ഹാജരായി. പുനഃപരിശോധനാ ഹര്‍ജികള്‍ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോഡും വാദിച്ചു.


സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ ജയദീപ്ഗുപ്ത, എന്‍.എസ്.എസ്സിനുവേണ്ടി ഹാജരായ കെ.പരാശരന്‍, മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോഡ് പ്രസിഡന്റ്പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, തുടങ്ങി ഏതാനും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് വാദത്തിനു വേണ്ടി ആവശ്യത്തിന് സമയം അനുവദിച്ച കോടതി, മറ്റു അഭിഭാഷകരോട് ഒരേ വാദങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടു. പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അഭിഭാഷകര്‍ക്ക് കോടതി 7 ദിവസം സമയം നല്‍കി.


Reporter-Leftclicknews