Sports

23:10 PM IST

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്തേക്ക് മാറ്റി.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യന്‍ സൂപ്പര്‍ലീഗ് മത്സരം നടത്തുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടാണെന്നും അവിടെ ക്രിക്കറ്റ് മത്സരം നടത്തുന്നത് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാശത്തിന് വഴിവെയ്ക്കുമെന്നും ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തത്വത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് കലൂരില്‍ നിന്ന് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് കേരളക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. തത്വത്തില്‍ തീരുമാനമായെങ്കിലും മാര്‍ച്ച് 24 ന് ചേരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ മാത്രമേ ഔദ്യോഗിക തീരുമാനം ഉണ്ടാവുകയുള്ളൂ എന്ന് ജയേഷ് ജോര്‍ജ് അറിയിച്ചു.