Global News

19 Jun 2020 02:15 AM IST

ഇന്ത്യൻ സൈനികർ കാണാതായിട്ടില്ല ; സേനാവൃത്തങ്ങൾ

ഗൽവാൻ താഴ്വരയിൽ ചൈനീസ് സേനയുമായി ഏറ്റുമുട്ടേണ്ടിവന്ന ഇന്ത്യൻ സൈനികരിൽ ആരെയും കാണാതായിട്ടില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

ഗൽവാൻ താഴ്വരയിൽ ചൈനീസ് സേനയുമായി ഏറ്റുമുട്ടേണ്ടിവന്ന ഇന്ത്യൻ സൈനികരിൽ ആരെയും കാണാതായിട്ടില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. നിരവധി ഇന്ത്യൻ സൈനികർ ഇപ്പോഴും ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സേനാവൃത്തങ്ങൾ ഈ വിവരം അറിയിച്ചത്. അതേ സമയം ചൈനീസ് ഇന്ത്യൻ സൈനികരെ കസ്റ്റഡിയിലെടുത്തെന്നോ വിട്ടയച്ചെന്നോ ഉള്ള കാര്യത്തിൽ സൈന്യം പ്രതികരിച്ചിട്ടില്ല.

 

20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ച ഇന്ത്യൻ സൈനിക വൃത്തങ്ങൾ, കുറഞ്ഞത് 45 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്പിക്കപ്പെടുകയോ ചെയ്തതായി അറിയിച്ചു. എന്നാൽ ഇക്കാര്യം ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ചില ഇന്ത്യൻ സൈനികർ ലഡാക്കിലെ സൈനിക ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. പക്ഷേ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, സുരക്ഷാ കാരണങ്ങളാൽ, സൈന്യം പുറത്തു വിട്ടിട്ടില്ല.