Campus

14 Jan 2020 01:50 AM IST

Reporter-Leftclicknews

ജാമിയ വിദ്യാർത്ഥികൾ വിസിയെ ഘെരാവോ ചെയ്തു

ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ അക്രമം നടത്തിയ ഡൽഹി പോലീസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വിസിയുടെ ഓഫീസ് ഘെരാവോ ചെയ്‌തു.

കഴിഞ്ഞ മാസം ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ അക്രമം നടത്തിയ ഡൽഹി പോലീസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ വൈസ് ചാൻസലർ നജ്‌മ അക്തറിന്റെ ഓഫീസ് ഘെരാവോ ചെയ്തു. പരീക്ഷയുടെ സമയം പുനഃക്രമീകരിക്കണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളും വിദ്യാർത്ഥികൾ ഉന്നയിച്ചു.

 

അതിക്രമം കാട്ടിയ പോലീസിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് വൈസ് ചാൻസലർ വിദ്യാർത്ഥികളെ അറിയിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിയമപരമായ മാർഗ്ഗവും തേടുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

 

കാമ്പസിൽ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ടെന്ന് വൈസ് ചാൻസലർ വിദ്യാർത്ഥികളെ അറിയിച്ചു. ഹോസ്റ്റൽ ഒഴിയാൻ തങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന വിദ്യാർത്ഥികളുടെ ആരോപണം വൈസ് ചാൻസലർ നിഷേധിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണെന്നും യഥാർത്ഥ കുറ്റവാളികൾക്ക് എതിരെ ഒരു എഫ്‌ഐആർ [പോലും എടുത്തിട്ടില്ലെന്നും
വിദ്യാർത്ഥികൾ പറഞ്ഞു.

 


Reporter-Leftclicknews