Campus

19 Nov 2019 21:15 PM IST

Reporter-Leftclicknews

ജെ.എന്‍.യു : പ്രതിഷേധം പടരുന്നു

ഫീസ് വര്‍ദ്ധനവിനും അനാവശ്യ നിയന്ത്രണങ്ങള്‍ക്കുമെതിരേ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ക്യാമ്പസിലെ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു.

ഫീസ് വര്‍ദ്ധനവിനും അനാവശ്യ നിയന്ത്രണങ്ങള്‍ക്കുമെതിരേ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ക്യാമ്പസിലെ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു. കഴിഞ്ഞദിവസം ജെ.എന്‍.യു എസ്‌.യു നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനെതിരേ പോലീസ് നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കു പറ്റിയിരുന്നു. ജെ.എന്‍.യു എസ്‌യു പ്രസിഡന്റ് അയ്‌ഷെ ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്കുമേല്‍ പുരുഷ പോലീസുകാര്‍ ബലം പ്രയോഗിച്ചതായി സ്റ്റുഡന്റ്‌സ് യൂണിന്‍ ആരോപിച്ചു.

 

വിദ്യാര്‍ത്ഥി സമരത്തിന് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അധ്യാപക സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള പോലീസ് അതിക്രമം ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കപ്പെടും. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരേയുള്ള പോലീസ് അതിക്രമത്തെക്കുറിച്ച് രാജ്യസഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്റ് ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം നോട്ടീസ് നല്‍കി. ഈ പ്രശ്‌നം ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയും നോട്ടീസ് നല്‍കിയിട്ടുണ്ട്.


Reporter-Leftclicknews
JNU