Kerala News

കേരളത്തിന് കൈത്താങ്ങ് : അഖിലേന്ത്യാ തലത്തിൽ സെസ് പിരിക്കുമെന്ന് ധനമന്ത്രി

സെസ് പിരിക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് ജെയ്റ്റ്ലി അറിയിച്ചതായി തോമസ് ഐസക് പറഞ്ഞു.

New Delhi

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിന് അഖിലേന്ത്യാ തലത്തിൽ സെസ് പിരിക്കുന്നകാര്യം പരിഗണിക്കുമെന്ന് ധന മന്ത്രി ഡോ. തോമസ് ഐസക്. കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

 

സെസ് പിരിക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് ജെയ്റ്റ്ലി അറിയിച്ചതായി തോമസ് ഐസക് പറഞ്ഞു. കേരളത്തിനായി വിദേശവായ്പകള്‍ നേടുന്ന കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്ലിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വായ്പാപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാമെന്നും ധനമന്ത്രി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.