News

23 Jul 2019 02:10 AM IST

Reporter-Leftclicknews

കെ.എസ്.യു നിരാഹാരം അവസാനിപ്പിച്ചു : നാളെ വിദ്യാഭ്യാസ ബന്ദ്

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കൾ ഒരു വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ കെ.എസ്.യു നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കൾ ഒരു വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ കെ.എസ്.യു നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് നിരാഹാരം ആരംഭിച്ചിട്ട് ഇന്ന് 8 ദിവസമായിരുന്നു. ജഷീർ പള്ളിവേൽ, ജോബിൻ സി.ജോയി എനിവരും അഭിജിത്തിനോടൊപ്പം നിരാഹാരത്തിലായിരുന്നു.

 

നിരാഹാര സമരം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായപ്പോൾ സമരപന്തലിന് സമീപം പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ കണ്ണീർ വാതക, ഗ്രനേഡ് പ്രയോഗം നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചതുകൊണ്ടാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കെ.എസ്.യു നേതൃത്വം അറിയിച്ചു.

 

സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.യു പ്രവർത്തകർക്കു നേരെ പോലീസ് അതിക്രമം നടത്തി എന്നാരോപിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. സംസ്ഥാന കമ്മിറ്റി അറിയിച്ചു. കെ.എസ്.യുവിന്റെ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Reporter-Leftclicknews