News

04 Apr 2019 23:20 PM IST

കെ.സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശപത്രിക നൽകി

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

pathanamthitta

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പുതിയ പത്രികക്കൊപ്പം നൽകിയ സത്യവാങ് മൂലത്തിൽ 240 കേസുകൾ ഉണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. സുരേന്ദ്രനെതിരെ കൂടുതൽ കേസുകൾ ഉണ്ടെന്ന് സർക്കാർ കോടതിയിൽ സത്യവാങ്‌മൂലം നൽകിയ സാഹചര്യത്തിലാണ് പുതിയ പത്രിക സമർപ്പിച്ചത്.

 

കഴിഞ്ഞ ദിവസം നൽകിയ പത്രികക്കൊപ്പം നൽകിയിരുന്ന സത്യവാങമൂലത്തിൽ 20 ക്രിമിനൽ കേസുകൾ മാത്രമേയുള്ളുവെന്നാണ് സുരേന്ദ്രൻ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ 243 കേസുകൾ കെ.സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടർന്ന് പത്രിക തള്ളാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇന്ന് വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.