Kerala News

06 Nov 2018 16:15 PM IST

അബ്ദുൾ നാസർ മദനിയുടെ മാതാവ് അന്തരിച്ചു

ദീര്‍ഘകാലമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

Kollam

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ദീര്‍ഘകാലമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

 

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവിനെ കാണാൻ മദനി കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് അസ്മാബീവിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങാനുള്ള അനുമതി കോടതി നീട്ടി നല്‍കിയിരുന്നു. ഭര്‍ത്താവ്: അബ്ദുള്‍ സമദ്