Film

23 Oct 2018 17:20 PM IST

Reporter-Leftclicknews

മീ ടൂ സാധ്യമാക്കിയത് സാമൂഹ്യമാധ്യമങ്ങള്‍ : തനുശ്രീ ദത്ത

2008 ല്‍ പീഡനം നേരിട്ട കാലത്തു തന്നെ താന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഇന്നത്തെ രീതിയിലുള്ള ശ്രദ്ധ അന്ന് കിട്ടാതെ പോയെന്ന് തനുശ്രീ ദത്ത.

2008 ല്‍ പീഡനം നേരിട്ട കാലത്തു തന്നെ താന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഇന്നത്തെ രീതിയിലുള്ള ശ്രദ്ധ അന്ന് കിട്ടാതെ പോയെന്ന് തനുശ്രീ ദത്ത. നാനാ പടേക്കര്‍ തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് 10 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തിയപ്പോള്‍ സാഹചര്യം പാടേ മാറിയിരുന്നു. സാമൂഹ്യമാധ്യമങ്ങളാണ് മീടൂ ക്യാമ്പയിന് ശക്തി പകര്‍ന്നതെന്ന് തനുശ്രീ പറഞ്ഞു.

 

10 വര്‍ഷം മുമ്പ് താന്‍ പരാതി പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോഴാകട്ടെ തന്റെ വെളിപ്പെടുത്തലിന് ശക്തമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് തനുശ്രീ പറഞ്ഞു. ഇന്ത്യയിൽ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പീഡനങ്ങളുടെ വളരെ ചെറിയ ഒരു ഭാഗം പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് പറഞ്ഞ തനുശ്രീ, വരും ദിവസങ്ങളില്‍ ക്യാമ്പയിന്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കൂടുതല്‍ മുഖംമൂടികള്‍ കൊഴിഞ്ഞുവീഴുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.


Reporter-Leftclicknews