Campus

24 Jul 2019 03:15 AM IST

Reporter-Leftclicknews

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്‍എംസി ബില്‍ കത്തിച്ചു

രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ കത്തിച്ചു.

രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ കത്തിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ് വര്‍ക്കും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബിൽ കത്തിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശന പരീക്ഷയും അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയും ഒന്നാകുമെന്നും അത് മെഡിക്കല്‍ വിദ്യാഭ്യാസത്തെ തകര്‍ക്കമെന്നും ഐഎംഎയും മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ് വര്‍ക്കും ആരോപിച്ചു.

 

സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരെ ഡോക്ടര്‍മാര്‍ ആക്കാനുള്ള നീക്കം രണ്ടുതരം ഡോക്ടര്‍മാരെ സൃഷ്ടിക്കുകയും, ഇത് ഗ്രാമങ്ങളില്‍ പാവപ്പെട്ട രോഗികള്‍ക്ക് രണ്ടു തരം ചികിത്സ നല്‍കുന്നതിന് കാരണമാവുകയും ചെയ്യുമെന്നും പ്രതിക്ഷേധക്കാര്‍ ആരോപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തെ കച്ചവടചരക്കാക്കുന്ന തരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് തന്നിഷ്ടപ്രകാരം ഫീസ് നിര്‍ണയിക്കുവാന്‍ ഉള്ള അവസരം ഒഴിവാക്കണമെന്നും ഐഎംഎയും മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ് വര്‍ക്കും ആവശ്യപ്പെട്ടു.


Reporter-Leftclicknews