Culture

എൻ.മോഹനൻ പുരസ്കാരം കാരശ്ശേരിക്ക്

ചെറുകഥാകൃത്ത് എൻ മോഹനന്റെ പേരിലുള്ള പുരസ്കാരം സാംസ്കാരികപ്രവർത്തകനും സാഹിത്യനിരൂപകനുമായ പ്രൊഫസർ എം എൻ കാരശ്ശേരിയ്ക്ക്.

ചെറുകഥാകൃത്ത് എൻ മോഹനന്റെ പേരിലുള്ള പുരസ്കാരം സാംസ്കാരികപ്രവർത്തകനും സാഹിത്യനിരൂപകനുമായ പ്രൊഫസർ എം എൻ കാരശ്ശേരിയ്ക്ക്. "സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ ഏറ്റവും കാലികവും ധീരവുമായ ശബ്ദമാണ് കാരശ്ശേരി. വർത്തമാനകേരളത്തെ പിടിച്ചുലയ്ക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന്റെ തെളിഞ്ഞ ഭാഷ നിരന്തരം സക്രിയമാവുന്നു" ഒ വി ഉഷ അദ്ധ്യക്ഷയും എംജി രാധാകൃഷ്ണൻ, സരിത മോഹനൻ വർമ്മ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി വിലയിരുത്തി.

 

എം എൻ കാരശ്ശേരിയ്ക്ക് ഒരു പവന്റെ സുവർണ്ണമുദ്ര ഒക്ടോബർ 3 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് എൻ മോഹനൻ പുരസ്കാരമായി സമർപ്പിയ്ക്കും എന്ന് എൻ-മോഹനൻസുഹൃത് സംഘം അറിയിച്ചു.