Today Headlines

15 Nov 2018 14:20 PM IST

Reporter-Leftclicknews

വിധി നടപ്പാക്കും : മുഖ്യമന്ത്രി ; സമവായമില്ല

ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സമവായത്തിന് യുഡിഎഫും ബിജെപിയും തയ്യാറായില്ല.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീപ്രവശേനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിനുമുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകത സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയെന്നും പക്ഷേ, പ്രതിപക്ഷം ദുര്‍വ്വാശി കാണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


സത്രീപ്രവേശനത്തിന് ആവശ്യമായ ക്രമീകരണം നടത്തും. യോഗത്തിന്റെ അവസാനം വരെ പങ്കെടുത്ത പ്രതിപക്ഷനേതാവ് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചതിനുശേഷം തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുയാണ് എന്ന് അറിയിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബി.ജെ.പിയും യു.ഡി.എഫും ഒരേ നിലപാടാണ് സ്വീകരിച്ചതെനന് മുഖ്യമന്ത്രി പറഞ്ഞു.


Reporter-Leftclicknews