Kerala News

05 Dec 2018 17:05 PM IST

മുഖ്യമന്ത്രിയെ പുകഴ്ത്തി പി.സി

പ്രളയം നേരിടുന്നതിൽ മുഖ്യമന്ത്രി പിണറായി വഹിച്ച നേതൃത്വ പരമായ പങ്ക് കേരളത്തിന് വിസ്മരിക്കാനാവില്ലെന്ന് പി.സി.ജോർജ്.

Thiruvananthapuram

പ്രളയം നേരിടുന്നതിൽ മുഖ്യമന്ത്രി പിണറായി വഹിച്ച നേതൃത്വ പരമായ പങ്ക് കേരളത്തിന് വിസ്മരിക്കാനാവില്ലെന്ന് പി.സി.ജോർജ്. പ്രളയത്തിനുശേഷമുള്ള പുനർനിർമ്മാണം സംബന്ധിച്ച് വി.ഡി സതീശൻ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലുള്ള ചർച്ചയിലാണ് പി.സി.ജോർജ് മുഖ്യമന്ത്രിയെ പുകഴ്ത്തിയത്.

 

മുഖ്യമന്ത്രി വഹിച്ച പങ്ക് നിസ്തുലമാണ്. അത് മറച്ചു വക്കാനുള്ള ശ്രമം ശരിയല്ല. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റേയും കരങ്ങൾക്ക് ശകതി പകരണം. ഒറ്റക്കെട്ടായി സർക്കാരിന് പിന്നിൽ അണിനിരക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിനോടൊപ്പം നിയമസഭയില്‍ ഒരു ബ്ലോക്കായിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി.ജോര്‍ജ് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. പി.സി.ജോർജിന്റെ എൻ.ഡി.എ പ്രവേശനം ചർച്ചകളിൽ നിറയുമ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.