Columns

ഇനിയാണ് ശരിക്കുള്ള സമരം തുടങ്ങുക : ഗീത

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും പ്രമുഖ സ്ത്രീപ്രവര്‍ത്തകയുമായ ഡോ.പി.ഗീത 5 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാരസമരത്തിലാണ്.

Kochi

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും പ്രമുഖ സ്ത്രീപ്രവര്‍ത്തകയുമായ ഡോ.പി.ഗീത 5 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാരസമരത്തിലാണ്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് സമരപ്പന്തലില്‍ നിന്ന് ഗീത ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

 

അറസ്റ്റ് എന്നത് നിയമപരമായ പ്രാഥമിക പടി മാത്രമാണ്. ഇനിയും ഒരുപാട് നിയമക്കുരുക്കുകളിലൂടെ കടന്നുപോയാല്‍ മാത്രമേ നീതി ഉറപ്പാക്കാന്‍ കഴിയൂ. ഇപ്പോള്‍ ഒരു വാതില്‍ തുറന്നു എന്ന് മാത്രമേയുള്ളൂ. ഏതു തെളിവും നശിപ്പിക്കാനും ആരെയും സ്വാധീനിക്കാനും ശേഷിയുള്ള ഇത്രയും ശക്തനായ ഒരു പ്രതിക്കെതിരേ കേസ് മുന്നോട്ടുകൊണ്ടുപോയി നീതി ഉറപ്പാക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്.

 

പ്രതി ശക്തനാണെന്നതുകൊണ്ട് തന്നെ നീതിക്കുവേണ്ടി സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ഫ്രാങ്കോയ്ക്ക് എതിരേ പരാതി കൊടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും ധൈര്യം കാണിച്ച കന്യാസ്ത്രീയോടൊപ്പം നില്‍ക്കാനുള്ള ബാധ്യത എല്ലാ സ്ത്രീപ്രവര്‍ത്തകര്‍ക്കുമുണ്ട്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക തീര്‍ച്ചയായുമുണ്ട്. അതുകൊണ്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ നാളുകളാണ് നീതിക്കുവേണ്ടി പൊരുതുന്നതുവരെ കാത്തിരിക്കുന്നത്.