Open Space

21 Oct 2018 10:00 AM IST

സംഘപരിവാർ ശ്രമം ശബരിമലയെ തകർക്കാൻ

ശബരിമലയില്‍ സംഘപരിവാർ കാട്ടിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ അതിനെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ

കഴിഞ്ഞ 50 വര്‍ഷമായി കമ്യൂണിസ്റ്റുകാര്‍ ശബരിമല ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണെന്ന് ബിജെപി,ആര്‍ എസ് എസ് സംഘങ്ങളും കോൺഗ്രസും സംഘഗാനം പോലെ ഇപ്പോള്‍ ഉരുവിട്ട് കൊണ്ടിരി ക്കയാണ്. അതിനുപോത്ബലകമായി അവര്‍ ആവര്‍ത്തിക്കുന്ന ഒരു വാക്യമുണ്ട്. ശബ രിമല അമ്പലത്തിനു നേരെ ആക്രമണമുണ്ടായപ്പോള്‍,”ഒരമ്പ ലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും” എന്ന് പറഞ്ഞവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന്. ഏതു കമ്യൂണിസ്റ്റുകാരന്‍ എന്ന് ചോദിച്ചാല്‍ ഇ.എം .എസ്, കെ.ദാമോ ദരന്‍. എം.എന്‍ , അച്യുത മേനോന്‍, ഇ .കെ.നായനാര്‍ തുടങ്ങി തങ്ങള്‍ക്കു ഓര്‍മ്മയുള്ള മിക്ക കമ്യൂ ണിസ്റ്റ് നേതാക്കളുടെയും പേരുകള്‍ ആയിരിക്കും തരാതരം പോലെ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള ബിജെപി,സംഘപരിവാര്‍ നേതാക്കള്‍ പറയുക. ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ ബിജെപി യെക്കാള്‍ തീവ്ര നിലപാടുകള്‍ കൈക്കൊള്ളുന്ന കോൺഗ്രസ് നേതാക്കളും ഇത് വള്ളിപുള്ളി വിടാതെ ആവർത്തിക്കാറുണ്ട്.പഴയ ഒരു കറകളഞ്ഞ കോൺഗ്രസുകാരനും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവനാണ് പ്രസ്തുത പ്രസ്താവന നടത്തിയതെന്ന വസ്തുത മറന്നുകൊണ്ടാണ് സംഘപരിവാരന്മാര്‍ പറയുന്ന ഈ വിഡ്ഢിത്തം കോൺഗ്രസ് നേതാക്കൾ ഏറ്റുപിടിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സി.കേശവന്‍ ഇങ്ങനെ പറയുന്നതിനും രണ്ടു ദശാബ്ദം മുമ്പ് മഹാനായ മറ്റൊരു കേരളപുത്രന്‍ “അമ്പലങ്ങള്‍ക്കു തീ കൊളുത്തണം” എന്ന് പറഞ്ഞിട്ടു ണ്ട്. മറ്റാരുമല്ല, നമ്പൂതിരിയെ മനു ഷ്യനാക്കാന്‍ ഒരു പുരുഷായസ്സു മുഴുവന്‍ പ്രവര്‍ത്തിച്ച വി.ടി.ഭട്ടതിരിപ്പാട്. അദ്ദേഹവും കമ്യൂണിസ്റ്റുകാരനായിരുന്നില്ല. ബാബറി മസ്ജിദില്‍ ആദ്യമായി ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ,അവ എടുത്തു സരയൂ നദിയില്‍ എറിയാന്‍ പറഞ്ഞ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവും കമ്യൂണിസ്റ്റ് ആയിരുന്നില്ല.

 

ചെറുപ്പം മുതലേ വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും വിഷബീജ ങ്ങള്‍ കുത്തിവയ്പ്പിക്കപ്പെട്ടു വളര്‍ന്ന ബിജെപി ആര്‍ എസ് എസ് നേതാക്കള്‍ ഇത്തരം അപവാദങ്ങള്‍ പറഞ്ഞു നടക്കുന്നതിനു ചില ഉദ്ദേശ്യങ്ങള്‍ ഉണ്ട്. ആവശ്യം വരുമ്പോഴെല്ലാം അവര്‍ ചരിത്രവിരുദ്ധതയുടെയും അജ്ഞതയുടെയും ഈ അസംബന്ധ ആരോപണങ്ങള്‍ പുറത്തെടുക്കും. മതേതരത്തത്തിന്റെ അപ്പോസ്തലന്മാരെന്നു ഭാവിക്കുന്ന കോൺഗ്രസ് നേതാക്കള്‍ അവ ഏറ്റുപിടിക്കുന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത്.സുപ്രീം കോടതി വിധി തെരുവില്‍ വിചാരണ നടത്തി തിരുത്തിക്കാന്‍ കഴിയില്ല എന്നറിയാത്തവരല്ല അഡ്വ.ശ്രീധരന്‍ പിള്ള യും മറ്റു ബിജെപി നേതാക്കളും. അവര്‍ കോടതി വിധിയുടെ മറപറ്റി ഭക്തരെ തെറ്റിദ്ധരിപ്പിച്ച് കലാപം ഉണ്ടാക്കുവാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകും. എന്നാല്‍ അതല്ലാതെ വേറെ ചില ഹിഡന്‍ അജണ്ടകളും അവര്‍ക്കുണ്ട്. സര്‍വ്വ മതസ്ഥര്‍ക്കും ആരാധന നടത്താവുന്ന ഈ മഹാക്ഷേത്രം ഹിന്ദുക്കളുടെ മാത്രമായി പരിമിതപ്പെടുത്തണം എന്നതാണ് അതില്‍ പ്രധാനം. അതുകൊണ്ടാണ് രഹ്ന ഫാത്തിമ എന്ന സ്ത്രീയെ ഭക്ത വേഷത്തില്‍ കൊണ്ടുവന്നതും സംഘപരിവാരങ്ങളുടെ സ്വന്തം ചാനലില്‍ മുസ്ലീങ്ങള്‍ ഭക്തരെ ആക്രമിക്കുന്നു എന്ന വ്യാജ വാര്‍ത്ത പുറത്ത് വിട്ടതും.

 

നിലയ്ക്കലും പമ്പയിലും നാമജപത്തിന്റെ പേരില്‍ അക്രമം അഴിച്ചു വിട്ട സംഘപരിവാര്‍ ഗുണ്ടകളെ ഓടിക്കുവാന്‍ ഉത്തരവ് കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റെയും പത്തനംതിട്ട ജില്ലാ കളക്റ്ററുടെയും സമുദായം ചൂണ്ടിക്കാട്ടി അപവാദം പ്രചരിപ്പിച്ചതും വര്‍ഗ്ഗീയ വിഷം പരത്തി ശബരിമലയെ ഹൈന്ദവവല്‍ക്കരിക്കാനാണ്. അതുകൊണ്ട് മറ്റൊരു ഹിഡന്‍ അജണ്ട കൂടി നിറവേറ്റാമെന്നു അവര്‍ കണക്ക് കൂട്ടുന്നു. വന്‍ വരുമാനമുള്ള ശബരിമല ക്ഷേ ത്രത്തിന്റെ സമ്പത്ത് കമ്യൂണിസ്റ്റുകാര്‍ കൊള്ളയടിക്കുന്നു എന്നത് കാലങ്ങളായി അവര്‍ പറഞ്ഞു പരത്തുന്ന ഒരു നുണയാണ്. ഇപ്പോള്‍ സഖിത്വം ഭാവി ക്കുന്ന യു.ഡി.എഫ് കാരും സംഘ പരിവാര്‍ ദൃഷ്ടിയില്‍ കൂട്ട് പ്രതിയാണ്. അ തിനുള്ള പ്രതിവിധി സംഘപരിവാരങ്ങള്‍ പരസ്യമായി പ്രകടിപ്പി ച്ചിട്ടുണ്ട്: അയ്യപ്പന് കാണിക്ക ഇടാതിരിക്കുക.സാമൂഹിക മാധ്യമങ്ങ ളിലൂടെ അവര്‍ ഈ സന്ദേശം വ്യാപകമായി പ്രച്ചരിപ്പിക്കുന്നുമുണ്ട്.എങ്കിലും അവരെ അനുകൂലിക്കുന്ന വിശ്വാസികള്‍ പോലും ഈ ആഹ്വാനം പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊണ്ടി ട്ടില്ല.

 

ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചും സ്ത്രീകളെയും യഥാര്‍ത്ഥ ഭക്തരെപ്പോലും ഭയപ്പെടുത്തിയും തീര്‍ത്ഥാടകരുടെ ഒഴുക്കു തടഞ്ഞാല്‍ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിയും എന്നവര്‍ കണക്കു കൂട്ടുന്നു. അതിന്റെ ഭാഗമായിട്ടാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ഗുണ്ടാകളെ ഇറക്കി അരങ്ങേറുന്ന ഈ അക്രമ നാടകങ്ങള്‍. എലിയെ തോല്‍പ്പിക്കുന്നതിനു വേണ്ടി ഇല്ലം ചുടാന്‍ മുന്‍പും മടിച്ചിട്ടില്ലാത്ത ബിജെപി, ആര്‍ എസ് എസ് പരിവാരങ്ങള്‍ തങ്ങളുടെ കാര്യസാദ്ധ്യത്തിനു ഭക്തി ഭാവിച്ചു കൊണ്ട് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.പ്രളയം മൂലം 30000 കോടിയുടെ നഷ്ടം കേരളത്തിലുണ്ടായപ്പോള്‍ കേന്ദ്രം 600 കോടി രൂപ മാത്രമാണ് വാഗ്ദാനം ചെയ്തത്. ഈ തുച്ഛമായ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് കേരളം മുഴുവന്‍ മുറവിളി കൂട്ടിയപ്പോള്‍ ഇത് തന്നെ കൂടുതലാണെന്ന് പറഞ്ഞു ആഹ്ലാദിച്ചവരാണ് കേരളത്തിലെ ബിജെപിക്കാര്‍. ഒരു വിദേശരാഷ്ട്രം നല്‍കാമെന്നു പറഞ്ഞ 700 കോടി രൂപ വാങ്ങാന്‍, ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കാതിരുന്നപ്പോള്‍ പടക്കം പൊട്ടിച്ചു ആഘോഷിച്ചതും മറ്റാരുമല്ല. ഏറ്റവുമൊടുവില്‍ സുഹൃദ് രാ ജ്യങ്ങളില്‍ നിന്നും സഹായധനം സ്വരൂപിക്കാന്‍ വേണ്ടി പോകാനൊരുങ്ങിയ കേരളത്തിലെ മന്ത്രിമാരെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയപ്പോള്‍ “അത് നന്നായി” എന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞ ആളാണ്‌ കേരളത്തിലെ ബിജെ പിയുടെ അദ്ധ്യക്ഷന്‍. ഇതെല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ശബരിമലയില്‍ അവര്‍ കാട്ടിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ അതിനെ തകര്‍ക്കുക എന്ന ഒറ്റ ഉദ്ദേശമേ ഉള്ളൂ എന്ന് കാണാം