Campus

25 Jul 2019 03:05 AM IST

Reporter-Leftclicknews

മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം

എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം.

എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം പൂട്ടിയ കോളേജ് യൂണിയന്‍ ഓഫീസ് തുറന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യടക്കിയതിനെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. സംഘട്ടനത്തിൽ പരിക്കേറ്റ എസ്.എഫ്.ഐയിലും ഫ്രറ്റേണിറ്റിയിലും പെട്ട വിദ്യാര്‍ത്ഥികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കോളേജ് യൂണിയന്റെ കാലാവധി കഴിഞ്ഞതിനാല്‍ യൂണിയന്‍ ഓഫീസ് പൂട്ടണമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം. കോളേജിനു പുറത്തുള്ളവര്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐക്കാര്‍ കോളേജ് യൂണിയന്‍ ഓഫീസ് കയ്യടക്കിയിരിക്കുകയാണെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം യൂണിയന്‍ ഓഫീസ് പൂട്ടി.


Reporter-Leftclicknews