News

09 Apr 2019 19:20 PM IST

Reporter-Leftclicknews

കവി തിരുനല്ലൂര്‍ കരുണാകരന്റെ ഭാര്യ കെ.ശ്യാമളാദേവി അന്തരിച്ചു

കവി തിരുനല്ലൂര്‍ കരുണാകരന്റെ ഭാര്യ കെ.ശ്യാമളാദേവി (80) നിര്യാതയായി.

Kollam

കവി തിരുനല്ലൂര്‍ കരുണാകരന്റെ ഭാര്യ കെ.ശ്യാമളാദേവി (80) നിര്യാതയായി. 1950 കളില്‍ എ.ഐ.എസ്.എഫിന്റെ നേതാവായിരുന്നു. ഓള്‍ കേരള വിമന്‍സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ്, കൊല്ലം എസ്.എന്‍ കോളേജ് യൂണിയന്‍ ഡപ്യൂട്ടി സ്പീക്കര്‍, എ.ഐ.എസ്.എഫിന്റെ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


സംസ്‌കാരം ഇന്ന് പകല്‍ 12 ന് അഞ്ചാലുംമൂട് ഞാറക്കലില്‍ സ്വവസതിയായ രവീന്ദ്രമന്ദിരത്തിന് സമീപം തിരുനല്ലൂര്‍ കരുണാകരന്റെ അന്ത്യവിശ്രമസ്ഥലത്ത് നടക്കും. മക്കള്‍ പരേതയായ എസ്.അവനീ ബാല, എസ്.മധുമാല, ടി.കെ.മനോജന്‍ (ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ) ടി.കെ.വിനോദന്‍ (ചീഫ് എഡിറ്റര്‍ ലെഫ്റ്റ്ക്ലിക്‌ന്യൂസ്), മരുമകന്‍ ബി.മോഹന്‍ദാസ് (റെയില്‍വേ), ചെറുമകള്‍ : പ്രിയത


Reporter-Leftclicknews